വലവൂർ: വലവൂർ നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ പ്രതിഭകളെ ആദരിച്ചു. വലവൂർ ഗവ. യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോർജ് വേരനാക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാഹിത്യപ്രതിഭകളായ സഖറിയാസ് വലവൂർ, ആർ.കെ. വള്ളിച്ചിറ എന്നിവരെ ജോസ് കെ. മാണി എംപി പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തിൽ ജോൺസൺ പുളിക്കിയിൽ, സിന്ധുമോൾ ജേക്കബ്, അഡ്വ. ജോസ് ടോം, സിബി കട്ടകത്ത്, സന്തോഷ് കുര്യത്ത്, ബേബി ഉഴുത്തുവാൽ, ബെന്നി മുണ്ടത്താനം, രവീന്ദ്രൻ ചേളമറ്റത്തിൽ, ജോസഫ് വാണിയിടം, ബ്ലസി ജോയി മണ്ണഞ്ചേരിൽ, റാണി ജോസ്, മാത്യു വേരനാൽ, ജോസുകുട്ടി പൂവേലിൽ, മധുസുദനൻ ഇടനാട്, പി.എസ്. സുകുമാരൻ കൊണ്ടാട്, ജോർജ് പുളിങ്കാട്, ശ്രീരാഗം രാമചന്ദ്രൻ, ജിൻസ് ഫിലിപ്പ്, രാമചന്ദ്രൻ അള്ളുംപുറം എന്നിവർ പ്രസംഗിച്ചു.