മുണ്ടക്കയം: കോവിഡ്-19 രോഗ പശ്ചാത്തലത്തിൽ പറത്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ 75 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മുണ്ടക്കയം പഞ്ചായത്ത് പരിധിയിൽ വിദേശ മലയാളികളായ 45 പേരും വിദേശികളായ നാലു പേരും ഉൾപ്പെടെ 49 പേർ വീടുകളിലും ഹോട്ടലിലുമായി പൊതുജന സന്പർക്കം ഇല്ലാതെ കഴിയുന്നു. കോരുത്തോട് പഞ്ചായത്ത് പരിധിയിൽ 16 വിദേശ മലയാളികളും വീടുകളിൽ നിരീക്ഷണത്തിലാണ്. നിലവിൽ ഈ 75 പേർക്കും യാതൊരുവിധ രോഗ ലക്ഷണങ്ങളുമില്ല. ദിവസേനയുള്ള ഇവരുടെ കാര്യങ്ങൾ ചാർജുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഫോൺ മുഖേനെ അന്വേഷിച്ചുവരുന്നതായും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് എ.എം. അറിയിച്ചു.
മാറ്റിവച്ചു
പൊടിമറ്റം: സെന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേന്ദ്രത്തില്‍ വെള്ളിയാഴ്ചകളില്‍ നടത്തി വന്നിരുന്ന ഏകദിന കണ്വന്ഷന് 31 വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് വികാരി ഫാ. തോമസ് പഴവക്കാട്ടില്‍ അറിയിച്ചു.
കാഞ്ഞിരപ്പള്ളി: ഇന്ന് നടത്താനിരുന്ന ശാലോം ബെനഫാക്ടേഴ്സ് മീറ്റ് മാറ്റിവച്ചു.
വാഴൂർ ഈസ്റ്റ്: പാറേക്കാട്ട് കുടുംബയോഗത്തിന്റെ 15ന് നടത്താനിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും കല്ലന്മാരുകുന്നേൽ പരേതനായ ഉണ്ണിയുടെ കുടുംബത്തിനുവേണ്ടി നിർമിച്ച ഭവനത്തിന്റെ വെഞ്ചെരിപ്പും മാറ്റിവച്ചു.