കാഞ്ഞിരപ്പള്ളി: കോവിഡ്- 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും രംഗത്തെത്തി. കേരള എൻജിഒ യൂണിയൻ കാഞ്ഞിരപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിൽ കൈകഴുകുന്നതിനു സൗകര്യം ഒരുക്കി. മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നവരെ ലക്ഷ്യമാക്കിയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷനിൽ നിരവധി സർക്കാർ ഓഫീസുകളാണ് ഉള്ളത്. താത്കാലിക ടാപ്പും കൈകഴുകുന്നതിന് ലോഷനുമാണ് വച്ചിരിക്കുന്നത്. ഇത് കൂടാതെ പല വ്യാപാര സ്ഥാപനങ്ങളിലും രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൈ കഴുകുന്നതിനും സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്.