ചേർപ്പുങ്കൽ: മാർ സ്ലീവാ മെഡിസിറ്റിയിൽ തുടങ്ങുന്ന സൗജന്യ വൃക്കരോഗ പ്രതിരോധ ക്ലിനിക് ഉദ്ഘാടനം ലോക വൃക്ക ദിനമായ ഇന്ന് നടത്തും. സൗജന്യ വൃക്കരോഗ നിർണയ ക്ലിനിക് എല്ലാ വ്യാഴാഴ്ചയും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ ആയിരിക്കുമെന്നു നെഫ്രോളജിസ്റ്റ് ഡോ. മഞ്ജുള രാമചന്ദ്രൻ അറിയിച്ചു.
നോബിൾ മാത്യു ഇന്ന് ചുമതലയേൽക്കും
കോട്ടയം: ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു ഇന്ന് പാർട്ടി ആസ്ഥാനത്ത് ചുമതലയേൽക്കും. മുഖർജി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സ്ഥാനാരോഹണ ചടങ്ങ്. സംസ്ഥാന, ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
സെമിനാർ മാറ്റിവച്ചു
പാലാ: പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് 16 മുതൽ 18 വരെ നടത്താനിരുന്ന വിവാഹ ഒരുക്ക സെമിനാർ മാറ്റിവച്ചു.