പള്ളുരുത്തി: ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന കാൽനടയാത്രികൻ മരിച്ചു. പള്ളുരുത്തി ചിറക്കൽ നാടുവില വീട്ടിൽ രാമൻകുട്ടി (42) ആണ് മരിച്ചത്. കഴിഞ്ഞ ആറിനു രാത്രി പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങവെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രാമൻകുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയായ രാമൻകുട്ടി വർഷങ്ങളായി പള്ളുരുത്തിയിലാണ് താമസം. പള്ളുരുത്തിയിലെ കാർ വാഷ് സ്ഥാപനത്തിൽ ജീവനക്കാരനാണ്. സംസ്കാരം ഇന്ന്. ഭാര്യ: സോണി. മക്കൾ: ശ്രീദേവി, വിഷ്ണു.