പെരുമ്പാവൂർ: എംസി റോഡിനെ അപകടരഹിതമാക്കാനായി "ഐസ് ഓൺ ദി റോഡ്' പദ്ധതിക്ക് തുടക്കം കുറിച്ചു.
താന്നിപ്പുഴ മുതൽ മണ്ണൂർ വരെയാണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. അപകടം കൂടുതലായി നടന്നയിടങ്ങളിൽ പോലീസുമായി ചേർന്ന് റോഡ് ഓഡിറ്റ് നടത്തി. കാരിക്കോട്, ചേരാനല്ലൂർ, മണ്ണൂർ തുടങ്ങിയ സ്ഥലങ്ങളെ "ബ്ലാക് സ്പോട്ട്' ആയി രേഖപ്പെടുത്തി. കാരിക്കോട് വളവിനടുത്ത് ട്രാഫിക് സിഗ്നൽ ലൈറ്റ് മറച്ച് വളർന്ന മരച്ചില്ലകൾ നാട്ടുകാരുടെ സഹകരണത്തോടെ മുറിച്ച് മാറ്റി. ഈ മരച്ചില്ലകൾ ലൈറ്റുകളുടെ ദൂരക്കാഴ്ച മറച്ചിരുന്നു. എംവിഐമാരായ കെ.എസ്. ബിനേഷ്, എൻ.കെ. ദീപു , പി.എസ്. വിജേഷ്, എഎംവിഐമാരായ അസൈനാർ, പരീത് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ തുടർച്ച അടുത്ത ദിവങ്ങളിൽ ഊർജിതമാക്കുമെന്ന് ജോയിന്റ് ആർടിഒ ബി. ഷെഫീഖ് അറിയിച്ചു.