കോതമംഗലം: മാർത്തോമ്മാ ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന്റെ 98-ാം ദിന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഐ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
എൽദോസ് ആനചിറ അധ്യക്ഷത വഹിച്ചു. ഫാ. എൽദോസ് കറുകപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി.
പി.ടി. ജോണി, മോളി ഏലിയാസ്, മേരി പീറ്റർ, ഭാനുമതി, സലിം ചെറിയാൻ, ഫാ. ബിജോ കാവാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ, വർക്കി ബേബി പഴുക്കാളിൽ എന്നിവർ പ്രസംഗിച്ചു.