ക​വ​ർ​ച്ചാക്കേസി​ലെ പ്ര​തി​യെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി
Thursday, March 12, 2020 12:18 AM IST
പ​റ​വൂ​ർ: കാ​ർ ത​ട​ഞ്ഞു​നി​റു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പ​റ​വൂ​ർ വ​ഴി​ക്കു​ള​ങ്ങ​ര​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പ​ട​മാ​ട​ൻ വീ​ട്ടി​ൽ സോ​ബി​ൻ (35) നെ ​ത​മി​ഴ്നാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ തോ​ന്ന്യാ​കാ​വി​ൽ വെ​ച്ചാ​ണ് പ്ര​തി​യെ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന കേ​സി​ൽ പ്ര​തി​യാ​ണ്. ഇ​നോ​വ കാ​റി​ൽ ഒ​രു സ​ബ് ഇ​ൻ​സെ​ക്ട​റും നാ​ല് പോ​ലീ​സു​കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പ​റ​വൂ​ർ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ട് പ​റ​വൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ​ത്. വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ സോ​ബി​ൻ പ​ല സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.