ആമ്പല്ലൂർ: കാഞ്ഞിരമറ്റം മലേപ്പള്ളിത്താഴത്ത് വീണ്ടും മാലിന്യ കൂമ്പാരം. ആറോളം വലിയ ചാക്കുകളിലായാണ് മാലിന്യം തള്ളിയിരിക്കുന്നത്. ചെരുപ്പു നിർമാണ കമ്പനിയിൽ നിന്നുള്ള മാലിന്യങ്ങളാണ് ചാക്കുകളിൽ. തിങ്കളാഴ്ച രാത്രിയാണ് മാലിന്യം തളിയതെന്നു കരുതുന്നു. മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഇവിടം പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. മില്ലുങ്കൽ-പുത്തൻ കാവ് റോഡിലും മില്ലുങ്കൽ തോടിലും നിരീക്ഷണം ശക്തമാക്കിയതോടെ മറ്റിടങ്ങൾ തേടുകയാണ് സാമൂഹ്യ വിരുദ്ധർ.
ജാഗ്രതാ സമിതിയടക്കം മാലിന്യ പ്രശ്നത്തിൽ ശക്തമായ നിരീക്ഷണവുമായി മുന്നോട്ടു പോകുമ്പോഴും കാഞ്ഞിരമറ്റത്തും പരിരത്തും ഉൾപ്രദേശങ്ങളിലും മറ്റും മാലിന്യനിക്ഷേപം തുടരുകയാണ്.