ആലുവ: റൂറൽ ജില്ല പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിക്ക് തൊട്ടു സമീപമുള്ള വീട്ടിൽ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹം മണിക്കൂറുകൾ കഴിഞ്ഞിട്ടുപോലും പോലീസുദ്യോഗസ്ഥർ തിരിഞ്ഞു നോക്കാതെ അനാദരവ് കാട്ടിയ സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് യൂത്ത് ഫ്രണ്ട്-ജേക്കബ് നിയോജകമണ്ഡലം നേതൃത്വ യോഗം ആവശ്യപ്പെട്ടു.
ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് സേന രോഗിയായ വീട്ടമ്മയെ രാത്രി മുഴുവൻ തന്റെ ഭർത്താവിന്റെ മൃതദേഹത്തിനു കാവലിരുത്തിയത് കുറ്റകരമായ അനാസ്ഥയാണെന്ന് യൂത്ത് ഫ്രണ്ട്-ജേക്കബ് നിയോജകമണ്ഡലം നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ പറഞ്ഞു.
പാർട്ടി ജില്ല കമ്മിറ്റിയംഗം അസീസ് മുതയിൽ മുഖ്യപ്രഭാഷണം നടത്തി.