കോതമംഗലം: കാറിനു പിന്നിലിടിച്ച് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു. ഇടുക്കി കരുണാപുരം വിനോയി മന്ദിരത്തിൽ ജോർജ് (56)ആണ് മരിച്ചത്. ദേശീയപാതയിൽ ഉൗന്നുകൽ വെള്ളാമക്കുത്തിൽ ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു അപകടം.ജോർജ് ഓടിച്ചിരുന്ന സ്കൂട്ടർ മുന്നിൽ പോകുകയായിരുന്ന കാറിൽ ഇടിച്ചു നിയന്ത്രണംവിട്ട് മറിഞ്ഞ് ജോർജ് റോഡിലേക്ക് തെറിച്ചു വീഴുകയും പിന്നാലെ വന്ന ടാങ്കർ ലോറിക്കടിയിൽപ്പെടുകയുമായിരുന്നു. ലോറി ദേഹത്തു കൂടി കയറിയിറങ്ങി.റോഡിന്റെ വശത്തെ മണ്‍കൂനയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.ഉൗന്നുകൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്നു 10ന് കന്പംമെട്ട് സെന്റ്് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.ഭാര്യ:ഷേർളി.മകൻ:എബി.