പടിഞ്ഞാറത്തറ: പേരാൽ ഗവ.എൽപി സ്കൂളിൽ പഠനോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ ആസ്യ ചേരാപുരം അധ്യക്ഷത വഹിച്ചു. അറിഞ്ഞുനേടാം എന്ന പേരിൽ പൊതുവിജ്ഞാന വർധനവിനു തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും അവർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ വി.പി. പ്രേമദാസ്, പിടിഎ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, സ്റ്റാഫ് സെക്രട്ടറി എം.പി. അബൂബക്കർ, മുഹമ്മദ് അമീൻ, രാജശ്രീ എന്നിവർ പ്രസംഗിച്ചു.
സി.കെ. സന്ധ്യ, കെ.കെ. നൂർജഹാൻ, ടി. ജാസ്മിന, സ്വപ്ന, സമീറ തുടങ്ങിയവർ നേതൃത്വം നൽകി. പഠനോത്സവം വിളംബരം ചെയ്തു പേരാൽ അങ്ങാടിയിൽ ജാഥയും ഫ്ളാഷ്മോബും നടത്തിയിരുന്നു.