സുൽത്താൻ ബത്തേരി: അസംപ്ഷൻ എയുപി സ്കൂളിൽ വാർഷികാഘോഷവും യാത്രയയ്പ്പ് സമ്മേളനവും നടത്തി. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ജയിംസ് പുത്തൻപറന്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.
സേവനത്തിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപകൻ ജോണ്സണ് തൊഴുത്തുങ്കൽ, അധ്യാപകരായ എം. സുലേഖ, എത്സമ്മ ഫിലിപ്പ്, ജത്സമ്മ ജേക്കബ്, മേഴ്സി മാത്യു എന്നിവരെ മുൻസിപ്പൽ ചെയർമാൻ ടി.എൽ. സാബു ആദരിച്ചു. പിടിഎയുടെ ഉപഹാരം പ്രസിഡന്റ് ടിജി ചെറുതോട്ടിൽ നൽകി.
മികച്ച കുട്ടിക്കർഷകയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശിഖ ലുബ്നയെ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ ആദരിച്ചു.
ജോയ്സി പി. ജോസഫ്, എൻ.യു. ടോമി, ഗീത വിശ്വനാഥൻ, ബേബി പുളിമൂട്ടിൽ, പി.ആർ. മനോജ്, പി.സി. സെബാസ്റ്റ്യൻ, പി.എ. വർഗീസ്, ടി.ടി. ബെന്നി, ഡെൽന ബെന്നി എന്നിവർ പ്രസംഗിച്ചു.