കൽപ്പറ്റ: ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ പി.എസ്. ജീനയ്ക്കു
കളക്ടറേറ്റിൽ ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സ്പോർട്സ് കൗണ്‍സിലിന്റെ ഉപഹാരം ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല കൈമാറി. കൗണ്‍സിൽ പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് സലിം കടവൻ, സെക്രട്ടറി എ.ടി. ഷണ്മുഖൻ, ഭരണസമിതി അംഗങ്ങളായ എ.ഡി. ജോണ്‍, പി.കെ. അയൂബ്, എൻ.സി. സാജിദ്, പരിശീലകരായ ടി. താലിബ്, ജിജോ നിധി തുടങ്ങിയവർ പങ്കെടുത്തു.