കോട്ടത്തറ: വാളൽ യുപി സ്കൂളിന്റെ 71ാം വാർഷികം വിളംബരം ചെയ്തു പിടിഎയുടെ നേതൃത്വത്തിൽ വെണ്ണിയോട് ടൗണിലേക്കു റാലി നടത്തി.
മാനേജർ എം.എ. സാദിഖ്, പിടിഎ പ്രസിഡൻറ് ജോസ് ഞാറക്കുളം, ഹെഡ്മാസ്റ്റർ എം. മധുസൂദനൻ,ശോഭ ശ്രീധരൻ, എം.എൻ. സുരേഷ് ബാബു, പി. സുരേഷ്, എ.പി. സാലിഹ്, പി.വി. തോമസ്, വി. ബിന്ദു ബാബു, വിജയൻ, കെ. ലതമോൾ, വിജയൻ, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ദുബായിൽ നിയമനം
കൽപ്പറ്റ: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ദുബായിലേയ്ക്ക് നാനി/ബേബി സിറ്റർ, കുക്ക്, ഹോം നഴ്സ് (സ്ത്രീകൾ) എന്നിവരെ തെരഞ്ഞെടുക്കുന്നു.
ഇന്റർവ്യുവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ 20 നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 0471 2329440.
ടൂറിസം കേന്ദ്രങ്ങൾ
അടച്ചിടണമെന്ന്
കൽപ്പറ്റ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഡിടിപിസിക്കു കീഴിലുള്ള ടൂറിസം കേന്ദ്രങ്ങൾ അടച്ചിടണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു.