മാനന്തവാടി: തലപ്പുഴ ജിഎൽപി സ്കൂളിൽ 65ാം വാർഷികം ആഘോഷിച്ചു. ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈമ മുരളീധരൻ അധ്യക്ഷത വഹിച്ചു.
നവീകരിച്ച അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് അനിഷ സുരേന്ദ്രൻ നിർവ്വഹിച്ചു. പഠനമികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണം ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ യേശുദാസും എൻഡോവ്മെന്റ് വിതരണം പഞ്ചായത്തംഗം എൻ.ജെ. ഷജിത്തും നിർവഹിച്ചു. വിരമിക്കുന്ന പ്രധാനധ്യാപകൻ സുനിലിനു പിടിഎ പ്രസിഡന്റ് പി.ബി. സിനു മെമന്റോ സമ്മാനിച്ചു.
പഞ്ചായത്തംഗം കെ. ഷബിത, എഇഒ ഉഷാദേവി, ബിപിഒ കെ. മുഹമദലി, രമേശൻ ഏഴോക്കാരൻ, സ്കൂൾ ലീഡർ ഹനാന ഹൻസ, മദർ പിടിഎ പ്രസിഡൻറ് സാജിത മുസ്തഫ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് റോജസ് മാർട്ടിൻ, ടി.പി. പൈലി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ അരങ്ങേറി.