നിലന്പൂർ: നിലന്പൂർ ഗവണ്മെന്റ് മോഡൽ യുപി സ്കൂളിൽ പഠനോത്സവം നടത്തി. കുട്ടികൾ നേതൃത്വം നല്കിയ പഠനോത്സവത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോളടിച്ച മലയാളി താരവും നിലന്പൂരിന്റെ അഭിമാനവുമായ സി.കെ. റാഷിദ് മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായ റാഷിദിനെ നിറഞ്ഞ കൈയടിയോടെ കുട്ടികൾ എതിരേറ്റ് ഉപഹാരം നൽകി.
തിങ്കളാഴ്ച നടന്ന പഠനോത്സവം നിലന്പൂർ നഗരസഭാ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ ശ്രീജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ഗിരീഷ് മോളൂർമഠം, എസ്എംസി അധ്യക്ഷൻ ഷബീറലി എന്നിവർ പ്രസംഗിച്ചു.
അധ്യയന വർഷാരംഭം മുതൽ കുട്ടികൾ ആർജിച്ച ശേഷികളുടെ ആവിഷ്കാരങ്ങൾ പഠനോത്സവത്തിൽ അരങ്ങേറി.