എടക്കര: പോത്തുകൽ ഭൂദാനം മുത്തപ്പൻകുന്നിൽ കാട്ടുതീ പടരുന്നു. ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻ കുന്നിന്റെ മറുഭാഗത്താണ് ഇന്നലെ വൈകിട്ട് ആറോടെയാണ് സ്വകാര്യ വ്യക്തികളുടെ റബർ തോട്ടങ്ങളിൽ കാട്ടുതീ പടർന്നത്.
പനങ്കയം അന്പലത്തിനു മുകൾ ഭാഗത്തായാണ് തീ പടർന്നിട്ടുള്ളത്. പോത്തുകൽ എസ്ഐ കെ. അബാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയെങ്കിലും തീ പടർന്ന ഭാഗത്തേക്ക് രാത്രി എട്ടു വരെ എത്തിപ്പെടാനായില്ല.
കുത്തനെയുള്ള കയറ്റവും തോട്ടങ്ങളുമാണ് ഈ പ്രദേശത്ത്. നാട്ടുകാരായ ചിലരും ട്രോമാകെയർ അംഗങ്ങളും സ്ഥലത്തെുണ്ട്. തീ അണയ്ക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. തീ കൂടുതൽ സ്ഥലങ്ങളിലേക്കു പടരുന്നത് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.