നിലന്പൂർ: വീട്ടിച്ചാൽ-രാമംകുത്ത് റോഡ് തകർന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇരുചക്രവാഹനങ്ങൾക്കു പോലും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥതിയാണ്.
നിലന്പൂർ റെയിൽവേയിൽ നിന്നു വീട്ടിച്ചാൽ വഴി നിലന്പൂരിലേക്കുള്ള റോഡില്‍ മുഴുവന്‍ ഗർത്തങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നത്. നൂറുക്കണക്കിനു വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ സഞ്ചരിക്കുന്ന റോഡാണ് അറ്റകുറ്റപ്പണികൾ നടത്താത്തതു കാരണം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ കിടക്കുന്നത്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്.