മഞ്ചേരി: മഞ്ചേരി നഗരത്തിന്റെ ഹൃദയ ഭാഗത്ത് മദ്യപർ താവളമാക്കിയ ഇടവഴി നഗരസഭ ശുചീകരണ വിഭാഗം വൃത്തിയാക്കി. നടവഴിയിലെ മാലിന്യം കുമിഞ്ഞുകൂടിയ സ്ഥലത്ത് ബ്ലീച്ചിംഗ് പൗഡർ വിതറിയാണ് ശുചീകരിച്ചത്. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിനോട് ചേർന്നുള്ള ഇടവഴിയിലാണ് പട്ടാപകൽ പോലും മദ്യപാനികള്‍ എത്തുന്നത്. ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നഗരസഭയുടെ സത്വര നടപടി ഉണ്ടായത്.
ഹെൽത്ത് സൂപ്പർവൈസർ കെ. അബ്ദുൽകരീം, ഹെൽത്ത് ഇൻസ്പെക്ടർ സി.എസ് ബിജു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബറാം, ജ്യോതിഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.