കാളികാവ്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ ആഴ്ചചന്തകൾ ഇന്നു മുതൽ നിർത്തലാക്കും. ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ചന്തകൾ നിർത്തലാക്കാൻ തീരുമാനിച്ചത്.
വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന പാണ്ടിക്കാട്, വണ്ടൂർ, തൂവൂർ, ചന്തക്കുന്ന്, കാളികാവ്, പൂക്കോട്ടുംപാടം പുന്നക്കാട്, പട്ടിക്കാട്, ഒതായി കരുളായി, കാരപ്പുറം, മേലാറ്റൂർ, പോത്തുകല്ല് ,ചുങ്കത്തറ എന്നീ ആഴ്ച ചന്തകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കുന്നതല്ലെന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പാലക്കാട് ജില്ലയിലെ അലനല്ലൂർ, എടത്തനാട്ടുകര അടക്കള്ള ചന്തകളും നിർത്തുമെന്നു ആഴ്ച ചന്ത ജില്ലാ കോ-ഓഡിനേറ്റർ അൻവർ സാദത്ത്, ജില്ലാ ട്രഷറർ മൂസ പാണ്ടിക്കാട്, സി.പി ജംഷീർ എന്നിവർ അറിയിച്ചു.