മലപ്പുറം: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾ കൂട്ടത്തോടെ പങ്കെടുക്കുന്ന ഉത്സവങ്ങൾ, പ്രതിഷ്ഠാദിനം, മറ്റു വിശേഷാൽ പരിപാടികൾ എന്നിവ ഒഴിവാക്കുന്നതിന് ക്ഷേത്രഭരണാധികാരികൾ ശ്രദ്ധിക്കണമെന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ നിര്‍ദ്ദേശിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും ചടങ്ങുകളും പതിവുപോലെ നടത്താമെന്നും ഭക്തജനങ്ങൾ പരമാവധി സർക്കാർ നിർദേശങ്ങളോട് സഹകരിക്കണമെന്നും ദേവസ്വം ബോർഡ് കമ്മീഷണർ അഭ്യർഥിച്ചു.
മന്പുറം സ്വലാത്ത്: തീർഥാടകർക്ക്
നിയന്ത്രണം
തിരൂരങ്ങാടി: കൊറോണോഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മന്പുറം മഖാമിലെ ഇന്നത്തെ സ്വലാത്തിനെത്തുന്ന തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി മഖാം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പൊതുപരിപാടികൾ നിർത്തലാക്കണമെന്ന സർക്കാർ നിർദേശങ്ങളോട് തീർഥാടകർ സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.