മഞ്ചേരി : ഒന്പതുവയസു പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന ആളുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷൽ കോടതി തള്ളി. പോത്തുകൽ കുറുന്പലങ്ങോട് കാവുംപാടം മുണ്ടോടൻ ബീരാൻകുട്ടി (51)യുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഡിസംബർ 28ന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. ബാലികയെ അതിക്രമിച്ചു കയറിയ പ്രതി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനു പോത്തുകൽ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.