താമരശേരി: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും നിർദേശങ്ങള്‍ കര്‍ശമായും പാലിക്കണമെന്നും താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അറിയിച്ചു.
വിശുദ്ധ കുർബാന അര്‍പ്പണം ഒഴികെ അത്യാവശ്യമുള്ള സമ്മേളനങ്ങള്‍ മാത്രം നടത്തുക, വിശുദ്ധ കുര്‍ബാന കരങ്ങളില്‍ സ്വീകരിക്കുക, സ്പര്‍ശനം ഒഴിവാക്കി സമാധാനാശംസകള്‍ കൈകൂപ്പി മാത്രം നല്‍കുക, പൊതു വണക്കത്തിനായി വച്ചിട്ടുള്ള കുരിശു രൂപങ്ങള്‍, തിരുശേഷിപ്പ് തുടങ്ങിയവ തൊട്ടു മുത്തുന്നത് ഉപേക്ഷിക്കുക, മൃതസംസ്കാര ശുശ്രുഷകള്‍ക്ക് ജനപങ്കാളിത്തം പരാമവധി കുറയ്ക്കുക, മൃതദേഹ ചുംബനം ഒഴിവാക്കുക, ത്യാഗങ്ങള്‍ സഹിച്ചും ഉപവാസമനുഷ്ഠിച്ചും പ്രാർഥിക്കുക , മാർച്ച് 31 വരെ ക്രമീകരിച്ചിട്ടുള്ള ഇടവക ധ്യാനങ്ങൾ, കൺവൻഷനുകൾ, കുടുംബകൂട്ടായ്മകൾ, തിരുനാൾ ആഘോഷങ്ങൾ, ഊട്ടുതിരുനാൾ, ആദ്യകുർബാന സ്വീകരണത്തിനുള്ള ക്ലാസുകൾ, ഞായറാഴ്ചകളിലെ വിശ്വാസപരിശീലന ക്ലാസ്, മറ്റു സംഗമങ്ങൾ എന്നിവ റദ്ദ് ചെയ്യുക തുടങ്ങി മാര്‍ച്ച് 31 വരെ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ് ബിഷപ് സർക്കുലറിൽ നല്‍കിയിരിക്കുന്നത്.