പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പ്ലാസ്റ്റിക് വിമുക്ത ബാല്യം പദ്ധതിയുടെ ഭാഗമായി ഒടമല വളാംകുളം എൽപി സ്കൂളിലെ കുട്ടികൾക്കു സ്റ്റീൽ വാട്ടർ ബോട്ടിലുകൾ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സദക്ക വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ജാഫർ്, ഫൈസൽ നെയ്ക്കാരൻ, പിടിഎ പ്രസിഡന്റ് സി.കെ കബീർ. പ്രധാനാധ്യാപകൻ ടി.രാജേന്ദ്രൻ, പി.വി രാജേഷ് ,രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.