നെല്ലിയാന്പതി: പോത്തുമല കെഎഫ്ഡിസിയിൽ ലക്ഷ്മണന്റെ ഭാര്യ കണ്ണമ്മ(56)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്പതിന് തോട്ടത്തിൽ കാപ്പിക്കുരു പെറുക്കുന്പോൾ കെട്ടുവരിയൻ പാന്പ് വലതു കയ്യിൽ കടിച്ചതായി പറയുന്നു. ഉടനെ പാലക്കാട് ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മക്കൾ: കൃഷ്ണൻ, ഇന്ദിര, ലക്ഷ്മി. മരുമക്കൾ: കുപ്പുസ്വാമി, സതീഷ്കുമാർ.