ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
കൊഴിഞ്ഞാന്പാറ വി.കെ.വി ലേ ഒൗട്ട് കോയന്പത്തൂർ റോഡ് പരേതനായ പഴണി സ്വാമിയുടെ മകൻ സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ന് ചള്ളപ്പാതയിൽ വെച്ചാണ് അപകടം. ഗുരുതരമായ പരിക്കേറ്റ സുബ്രഹ്മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊഴിഞ്ഞാന്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: രാജാമണി. മക്കൾ: സുഗുണ ,സതീഷ് കുമാർ. മരുമക്കൾ: ജീവിത ,രാജേഷ്.