അഞ്ചല്‍ : അഞ്ചല്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടാണ് വികസന സെമിനാര്‍ സംഘടിപ്പിച്ചത്.
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി കരട് പദ്ധതി രേഖ സെമിനാറില്‍ അവതരിപ്പിച്ചു.
മാലിന്യസംസ്കരണം, അഞ്ചൽ പട്ടണത്തിലും പൊതുസ്ഥലങ്ങളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിനും, സമ്പൂർണ തെരുവുവിളക്കുകൾ ഉള്ള പഞ്ചായത്താക്കി അഞ്ചലിലെ മാറ്റുന്നതിനും, ലൈഫ് മിഷന് പദ്ധതിയില്‍ ഉൾപ്പെട്ട ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിനുള്ള സഹായം, പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പകൽ വീടുകൾ സ്ഥാപിക്കുന്നതിനും, കാർഷിക മേഖലക്കും ഊന്നൽ നൽകികൊണ്ടുള്ള കരട് പദ്ധതിയാണ് അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ബിനു കെ സി, വൈസ് പ്രസിഡന്റ് വി. എസ് ഷിജു, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജമുരളി ഗ്രാമ പഞ്ചായത്ത് മെമ്പർമാർ വികസന സമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.