കൊല്ലം: സംസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിക്കുകയും വ്യാപകമായി മുൻകരുതലുകൾ എടുക്കാൻ നിർദേശിക്കുകയും ചെയ്ത സാഹചര്യത്തിൽ ലോട്ടറി നറുക്കെടുപ്പ് ഇന്നുമുതൽ 20 വരെ മാറ്റി വെക്കണമെന്നും 20 മുതലുള്ള നറുക്കെടുപ്പ് കാൻസൽ ചെയ്യണമെന്നും ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി സർക്കാരിനോട് ആവശ്യപ്പെട്ടു.
ലോട്ടറി തൊഴിലാളികൾ ആരോഗ്യപരമായി പിന്നോക്കം നിൽക്കുന്നവരാണ്. ദിവസവും നൂറുകണക്കിന് ആൾക്കാരുമായി സമ്പർക്കം പുലർത്തിയാൽ മാത്രമേ ടിക്കറ്റ് വിൽപന സാധിക്കുകയുള്ളൂ. ലോട്ടറി തൊഴിലാളികൾ ടിക്കറ്റ് വിൽക്കാനിറങ്ങുമ്പോൾ മുൻകരുതൽ സ്വീകരിക്കാൻ അവർക്ക് കഴിയില്ല. അത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
ഇത് സംബന്ധിച്ച് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഒപ്പിട്ട കത്ത് ലോട്ടറി ഡയറക്ടർക്ക് കൈമാറിയതായി ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അറിയിച്ചു.
അവാർഡ് കൃതികൾ ക്ഷണിച്ചു
കൊല്ലം: കേരള ഫോക്കസ് കൾച്ചറൽ ആന്റ് ചാരിറ്റബിൾ ഓർഗനൈസേഷൻ വാർഷികത്തിന്റെ ഭാഗമായി അവാർഡിന് സാഹിത്യകൃതികൾ ക്ഷണിച്ചു. 2018 ജനുവരി ഒന്നുമുതൽ 2020 ഫെബ്രുവരി 29വരെ പ്രസിദ്ധീകരിച്ച കഥ, കവിത, ലേഖനം, നോവൽ എന്നിവയുടെ രണ്ട് കോപ്പി വീതം വി.വിഷ്ണുദേവ്, ജനറൽ സെക്രട്ടറി, കേരള ഫോക്കസ്, പി.ബി.നന്പർ-34, പുനലൂർ-പിഒ, കൊല്ലം-691305 എന്ന വിലാസത്തിൽ അയക്കണം. ഫോൺ-9388030862.
പൊതുസ്ഥലം മാറ്റം;
അപേക്ഷ സമര്‍പ്പിക്കാം
കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പിലെ 2020-21 വര്‍ഷത്തേയ്ക്കുള്ള അധ്യാപകരുടെയും പ്രൈമറി പ്രഥമാധ്യപകരുടെയും പൊതുസ്ഥലംമാറ്റത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ എല്‍ പി/യു പി/ഹൈസ്കൂള്‍ അധ്യാപകര്‍ക്കും പ്രൈമറി വിഭാഗം പ്രഥമാധ്യാപകര്‍ക്കും 17 മുതല്‍ 21 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.