തെന്മല : സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തികൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ തെന്മല പോലീസ് പിടികൂടി.
ആര്യങ്കാവ് കഴുതുരുട്ടി ബിസ്മി മൻസിലിൽ സുലൈമാൻ (57) എന്നയാളാണ് തെന്മല പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും ഒരു കിലോയോളം കഞ്ചാവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥികള്‍ കേന്ദ്രീകരിച്ച് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കഴുതുരുട്ടിയില്‍ നിന്നും പിടിയിലാകുന്നത്. ഇയാള്‍ മുമ്പും പലതവണ തമിഴ്നാട്ടില്‍ നിന്നുമടക്കം കേരളത്തിലേക്ക് കഞ്ചാവ് കടത്തികൊണ്ടുവന്നിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്ക് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തെന്മല എസ്ഐ പ്രവീൺ, എസ് സിപിഒ പ്രതാപൻ, സി പി ഒ അനീഷ് ഡാൻസാഫ് അംഗങ്ങളായ എസ് ഐ ഷാജഹാൻ, അജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ഉൾപ്പെടെ പ്രതിയെ പിടികൂടിയത്.