ശാസ്താംകോട്ട: പനപ്പെട്ടി പാറയിൽ മുക്കിൽ നിന്നും തെറ്റി വിള ജംഗ്ഷനിലേക്കുള്ള റോഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്.
കാൽനടയാത്ര പോലും വളരെയേറെ ബുദ്ധിമുട്ടിലാണ്. നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.ഈ റോഡ് തകർന്ന് കിടക്കുമ്പോഴും ഈ റോഡിൽ ചില വ്യക്തികളുടെ വീടിന് മുന്നിൽ കോൺക്രീറ്റ് ചെയ്ത് കൊടുക്കുന്ന നടപടികളും നടന്ന് വരുന്നു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആർവൈഎഫ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് അനിൽ ചിറക്കട അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുശാന്തൻ, തങ്ങൾ കുഞ്ഞ്, സൈനുദ്ദീൻ, സുനിൽ സോമൻ, ഷിബിനു പനപ്പെട്ടി എന്നിവർ പ്രസംഗിച്ചു.
അംഗത്വം പുതുക്കല്‍ നിര്‍ത്തിവച്ചു
കൊല്ലം: കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ജില്ലാ ഓഫീസിലെ അംഗതൊഴിലാളികളുടെ 2019-20 വര്‍ഷത്തെ അംഗത്വം പുതുക്കല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് അംഗത്വം പുതുക്കല്‍ നിര്‍ത്തിവച്ചത്.