തേവലക്കര : സ്ത്രീ പുരുഷ സമത്വം നിലനില്‍ക്കുന്ന ലോകം സുന്ദരമായിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കേരളാ കാത്തലിക് വിമണ്‍സ് അസോസിയേഷന് (കെഎല്സിഎഡബ്ലു) കൊല്ലം രൂപതാ കമ്മിറ്റി കോയിവിളയില്‍ സംഘടിപ്പിച്ച വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.
ഒരു ദിവസത്തേക്ക് മാത്രം സ്ത്രീകളെ ഒതുക്കാതെ എല്ലാ ദിവസങ്ങളും അവരുടേതാക്കി മാറ്റണം. ഏത് ഭരണ കൂടവും സ്ത്രീകളുടെ സുരക്ഷയും ഉന്നമനവും ഉറപ്പ് വരുത്തണന്നും അവര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെഎല്‍ സി എ ഡബ്ലു രൂപതാ പ്രസിഡന്റ് ജയിന് ആന്‍സില്‍ അധ്യക്ഷത വഹിച്ചു. ഫാ.ജോളി എബ്രാഹാം, സിസ്റ്റർ അഡോള്‍ഫ് മേരി, ജോസി വിമല്‍ രാജ്, മനു ജോര്‍ജ്, ആശ, ലീന, സജി, സജീവ് പരശുവിള, റീത്ത ദാസ്,ഉഷാ ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു . .