കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ നൂറ്റിയന്പത് കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
പ്ലാസ്റ്റിക് കാരിബാഗുകള്‍, കവറുകള്‍, തെര്‍മോകോള്‍ ഉല്പന്നങ്ങള് തുടങ്ങിയവയാണ് പിടിച്ചെടുത്തത്.ആദ്യതവണയെന്ന നിലയില്‍ വ്യാപാരികള്‍ക്ക് താക്കീതും ബോധവത്കരണവും നല്കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രാജ്കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരായ അഭയന് സി, സന്തോഷ് കുമാര്‍ കെ എസ്, ഹരി ആര്, സുരേഷ് കുമാര്‍, എ പി കുര്യന്, കൊട്ടാരക്കര പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് സൂപ്രണ്ട് അനില്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവകുമാര്‍, രമ്യ, അര്‍ച്ചന എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ചവറ: പന്മന പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലും കടകമ്പോളങ്ങളിലുമായി ആരോഗ്യ വകുപ്പും പഞ്ചായത്തധികൃതരും പരിശോധന നടത്തി.
വിവിധയിടങ്ങളിൽ നിരോധിത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 40 കിലോയോളം നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. കുറ്റിവട്ടം, ചാമ്പക്കടവ്, പറമ്പിമുക്ക് എന്നിവിടങ്ങളിലായി ഉദ്യോഗസ്ഥർ ചൊവാഴ്ച്ച രാവിലെ 10 ഓടെ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയത്.
കടയുടമകൾക്ക് പഞ്ചായത്ത് വിൽപ്പന നടത്താൻ പാടില്ലായെന്ന് കാട്ടി താക്കീത് നോട്ടീസ് നൽകി. പരിശോധനകൾക്ക് പഞ്ചായത്ത് സെക്രട്ടറി കെ സജീവ്, ഹെൽത്ത് ഇൻസ്പെക്ടർ ഹസൻ, ഉദ്യോഗസ്ഥരായ ഹരികുമാർ, സജി, മുഹമ്മദ് ഈസ, ജിതേഷ് കുമാർ, സതീശൻ എന്നിവർ നേതൃത്യം നൽകി.