പുനലൂർ: നഗരത്തിൽ ഉച്ചഭാഷിണികളിൽ നിന്നുളള ശബ്ദം നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ അവ നിയന്ത്രിക്കാൻ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
നഗരം ചുറ്റി മിനിറ്റുകളുടെ ഇടവേള പോലും ഇല്ലാതെ നിരവധി തവണയാണ് വാഹന അനൗൺസ്മെന്റുകൾ ചീറിപ്പായുന്നത്. കോടതി പരിസരങ്ങളിലൂടെ പോലും അമിത ശബ്ദത്തോടെ അനൗൺസ്മെന്റ് വാഹനം കടന്നു പോകുന്നു. അശാസ്ത്രീയമായി അനൗൺസ്മെന്റിന് അനുമതി നൽകുന്നതാണ് ശബ്ദമലിനീകരണത്തിന് കാരണമാകുന്നത്.
ഒരനുമതി ഉപയോഗിച്ച് ഒന്നിലധികം വാഹനങ്ങളിൽ അനൗൺസ്മെന്റ് നടത്തുന്നുമുണ്ട്. നഗരത്തിൻ വാഹനപ്രചാരണം നടത്തുന്ന കാര്യത്തിൽ ശക്തമായ നിയന്ത്രണമുണ്ടാകണം. വണ്ടിയിൽ ഉപയോഗിക്കുന്ന ബോക്സിൽ നിരോധിത ഉച്ച ഭാഷിണി സ്ഥാപിച്ചാണ് ഇത്രയധികം ശബ്ദമലിനീകരണം നടത്തുന്നത്. ഒരു ദിവസം അഞ്ചു തവണയിൽ കൂടുതൽ നഗരത്തിൽ അനൗൺസ്മെന്റു നടത്താൻ പാടില്ല. നിയന്തണങ്ങൾ കൊണ്ടുവരാൻ പോലീസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിയ്ക്കണമെന്ന് ജനകീയ സുരക്ഷാ വേദി ചെയർമാൻ രഘുനാഥ് കമുകും ചേരി ആവശ്യപ്പെട്ടു.