കൊല്ലം: ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിലെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റിലേക്ക് നാഷണല്‍ റര്‍ബന്‍ മിഷന് സ്കീം പ്രോജക്ട് എൻജിനീയറുടെ ഒഴിവില്‍ താത്കാലിക നിമയനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന് രാവിലെ 11 ന് നടക്കും. ബി ടെക്(സിവില്‍) യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ 0474-2795673, 2795675 എന്നീ നമ്പരുകളില്‍ ലഭിക്കും.
കാർ താഴ്ചയിലേക്ക് ഇറങ്ങി; ദുരന്തം ഒഴിവായി
ചവറ : ദേശീയപാതയിലൂടെ വരികയായിരുന്ന കാർ താഴ്ച്ചയിലേയ്ക്ക് ഇറങ്ങി. സമീപത്തെ വെള്ളക്കെട്ടിലേയ്ക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി. ചവറ കെ എം എം എൽ ഗസ്റ്റ് ഹൗസിന് വടക്കുവശത്താണ് അപകടം. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
ചവറ: ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചവറ സർക്കാർ കോളേജിന് കിഴക്കുവശത്തായിട്ടാണ് ബൈക്ക് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചവറ പോലീസ് എത്തി ബൈക്ക് സ്റ്റേഷനിലേയ്ക്ക് മാറ്റി.