കോഴിക്കോട്: കൊയിലാണ്ടി - അനേലക്കടവ് - കാവുംവട്ടം - വൈദ്യരങ്ങാടി റോഡില്‍ അണേലക്കടവ് മുതല്‍ കാവുംവട്ടം വരെയുളള ഭാഗത്ത് ടാറിംഗ് നടക്കുന്നതിനാല്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.
ഇന്നു മുതല്‍ പ്രവൃത്തി തീരുന്നതുവരെ കാവുംവട്ടത്തുനിന്നും കൊയിലാണ്ടിയിലേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ഒറ്റക്കണ്ടം മുത്താമ്പി വഴി പോകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.
കുന്നമംഗലം എന്‍ഐടി റോഡില്‍ ഗതാഗത നിയന്ത്രണം
കോഴിക്കോട്: കുന്നമംഗലം -അഗസ്ത്യൻമുഴി എന്‍ഐടി റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചാത്തമംഗലത്ത് കലുങ്കിന്റെ പുനര്‍നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ കുന്നമംഗലം എന്‍ഐടി റോഡിലെ ഗതാഗതം വണ്‍വേ ആക്കി നിയന്ത്രിച്ചു. ചാത്തമംഗലം- പുളിക്കുഴിക്കോളനി റോഡ്- തടത്തുമ്മല്‍ - മണ്ണിലിടം- 12ാം മൈല്‍ റോഡ് വഴി ഗതാഗതം തിരിച്ചുവിടുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയര്‍ അറിയിച്ചു.