താമരശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയ ഉല്ലാസയാത്ര കുട്ടികള്‍ക്ക് ആവേശമായി.
ഉല്ലാസ യാത്രയില്‍ 43 കുട്ടികളും അവരുടെ രക്ഷിതാക്കളും ബഡ്സ് സ്കൂള്‍ അധ്യാപകരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമുണ്ടായിരുന്നു.
വയനാട്ടിലെ വിവിധ സ്ഥലങ്ങളും സ്വകാര്യ പാര്‍ക്കിലുമാണ് സന്ദര്‍ശനം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഐബി റെജി, ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.ജി. ഗീത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഫസ്ന, ബഡ്സ് സ്കൂള്‍ ജീവനക്കാരായ പി. ഹര്‍ഷാന, എം.എ. ഷില്‍ന, ദേവി രാജന്, സിമി അബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.