പേരാമ്പ്ര: മലബാർ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരേ ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തു വരണമെന്നു വിഫാം ആവശ്യപ്പെട്ടു. ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയിൽ സംഘടിപ്പിച്ച വിശദീകരണ യോഗം പാസാക്കിയ പ്രമേയത്തിലാണു ഇക്കാര്യം ഉന്നയിച്ചത്. സർക്കാർ ഇക്കാര്യത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കണം. പ്രശ്ന പരിഹാരത്തിനായി ഇൻഫാമിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാം ഘട്ട സമരത്തിനു യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കർഷകനേതാവ് കെ.എ. ജോസ് കുട്ടി കാഞ്ഞിരക്കാട്ടു തൊട്ടിയിൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. വി ഫാം ചെയർമാൻ ജോയി കണ്ണംചിറ "ഇക്കോ സെൻസിറ്റീവ് സോൺ' എന്ത് എന്നതിനെ കുറിച്ചു ആമുഖ പ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ ലൈസ ജോർജ്, ഷൈല ജയിംസ്, ബിബി സജി പാറക്കൽ, കർഷക നേതാക്കളായ ബാബു പുതുപ്പറമ്പിൽ, ജോസ് കാരിവേലിൽ, അഡ്വ.ജയ് സൺ ജോസഫ് വെട്ടിക്കൽ, മാത്യു പേഴ്ത്തിങ്കൽ, ഷാജൻ ഈറ്റത്തോട്ടത്തിൽ, ജോൺ കുന്നത്ത്, ബെന്നി പെരുവേലിൽ, സജി പാറക്കൽ, രാജു പൈകയിൽ, ജീജോ വട്ടോത്ത്, സണ്ണി കൊമ്മറ്റം, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു.