കൂടരഞ്ഞി: പനക്കച്ചാലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. നാട്ടുകരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡിന് തീ പിടിക്കുകയായിരുന്നു. ഷെഡിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയും തുടർന്ന് തീ ആളിപ്പടരുകയും ചെയ്തു.
പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റി അമ്പത് മീറ്ററൊളം താഴെയുള്ള വീട്ടുമുറ്റത്താണ് പതിച്ചത്. ഈ സമയം വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
വാഹനങ്ങളൊ ഫയർ എൻജിനോ എത്താൻ കഴിയാത്ത ഇവിടെ നാട്ടുകാരാണ് തീ അണച്ചത്. മുക്കത്തുനിന്നും എത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വെള്ളം ബക്കറ്റിൽ കോരി കൊണ്ട് വന്നാണ് തീ അണച്ചത്.