താമരശേരി: ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞും യന്ത്രത്തകരാര്‍ മൂലം ലോറികള്‍ വളവുകളില്‍ കുടുങ്ങിയതും മണിക്കൂറുകളോളം ഗതാഗതതടസത്തിനിടയാക്കി.
ഇന്നലെ വൈകുന്നേരം നാലിന് എട്ടാം വളവിനടുത്ത് ഗുണ്ടല്‍പേട്ട് നിന്ന് തക്കാളിയുമായി വന്ന മിനിലോറി ടയര്‍ പൊട്ടിമറിഞ്ഞു.
സാരമായി പരിക്കേറ്റ ഡ്രൈവര്‍ കൊയിലാണ്ടി വെങ്ങളം സ്വദേശി ഷെരീഫിനെ താമരശേരി താലൂക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ട്രാഫിക് പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് വണ്‍വേയായി വാഹനങ്ങള്‍ കടത്തി വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
ഇതിനിടെ രണ്ടാം വളവില്‍ യന്ത്രത്തരാര് മൂലം ടോറസ് ലോറിയും എട്ടാം വളവിനടുത്ത് മറ്റൊരു ലോറിയും കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
രാവിലെ വ്യൂപോയിന്റില്‍ ജീപ്പ് നിയന്ത്രണം വിട്ട് ഡ്രെയ്നേജില്‍ ചാടിയിരുന്നു. വൈകുന്നേരം ഏഴോടെയാണ് തടസങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.