കോഴിക്കോട്: നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉള്ളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്കു മാറ്റുന്നതിന് സര്‍ക്കാര്‍ 60 ശതമാനം സബ്സിഡി നല്‍കും. ഒരു എച്ച്പി പമ്പിന് ഒരു കിലോവാട്ട് എന്ന രീതിയില്‍ ഓണ്‍ ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം.
ഒരു കിലോവാട്ടിന് ഏകദേശം 54,000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്സിഡിയായി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്കിയാല് നിലവിലുള്ള പമ്പുകള്‍ സോളാറിലേക്കു മാറ്റാം. ഒരു കിലോവാട്ടിന് 100ചതുരശ്ര മീറ്റര്‍ അനുപാതത്തില്‍ നിഴല്‍ രഹിത സ്ഥലം ഉള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ഒരു കിലോവാട്ട് സോളാര്‍ പാനലില്‍ നിന്നും ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയനുസരിച്ച് മൂന്നു മുതല്‍ അഞ്ചു യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും.
പകല്‍ പമ്പ് ഉപയോഗിച്ചതിനു ശേഷം വരുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്കിയാല് കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കും.
താത്പര്യമുള്ള കര്‍ഷകര്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ രജിസറ്റര്‍ ചെയ്യണം. കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ക്കു മാത്രമേ സബ്സിഡി ലഭിക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2373764, 9188119411.