പേരാമ്പ്ര: 2020 - 21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന് നമ്പ്യാർ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.എം. റീന അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിക്കും ലൈഫ് ഭവന പദ്ധതിക്കും മുന്‍ഗണന നല്കുന്ന ബജറ്റില്‍ എല്ലാ മേഖലകള്‍ക്കും പ്രാധാന്യം നല്കിയിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിക്കായി 12 കോടി രൂപയുടെ ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. തൊഴിലുറപ്പ് പദ്ധതി മെറ്റീരിയലുകള്‍ വാങ്ങിക്കാന്‍ നാല് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ലൈഫ് ഭവനപദ്ധതിക്കായി 1.3 രൂപ കോടി നീക്കിവച്ചിട്ടുണ്ട്.
കാര്‍ഷികരംഗം, മൃഗ സംരക്ഷണ രംഗം, പച്ചക്കറി പ്രോത്സാഹനം, ക്ഷീരഗ്രാമം പദ്ധതി, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് വീടുകള്‍,കിണര്‍,കോളനികളിലേക്കു റോഡ്, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയ്ക്കും വന്‍ തുകകള്‍ വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണം, ജലസ്രോതസുകള്‍ പുന:രുജീവിപ്പിക്കല്, റോഡുകളുടെ നിര്‍മ്മാണം, നവീകരണം തുടങ്ങി ഉത്പാദന സേവന പശ്ചാത്തല മേഖലകള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. പ്രമോദ്, പി.എം. ലതിക, വി.ആലിസ് മാത്യു, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ പി. ബാലന് അടിയോടി, അംഗങ്ങളായ ആര്.കെ.രജീഷ് കുമാര്‍, ഇബ്രാഹിം എടത്തുംകര, പി.ബിജു കൃഷ്ണന്, ഗോപി മരുതോറ, കെ.കെ.ജാനു, കെ.പി.യൂസഫ്, കെ.കെ.ലിസി,അബ്ദുറഹ്മാന് പുത്തന്‍പുരയില്‍, മിനി പൊന്‍പറ, കെ. മല്ലിക, ശ്രീധരന് കല്ലാട്ട് താഴ, രതി രാജീവ്, ജിഷ കൊട്ടപ്പുറം എന്നിവര്‍ പങ്കെടുത്തു.