കോഴിക്കോട്: കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടിയായി 31 വരെ ജില്ലയില്‍ ആധാര്‍ എൻ്റോള്മെന്റ്, അപ്ഡേറ്റ് സേവനങ്ങള്‍ എന്നിവ നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അന്നദാനം ഒഴിവാക്കി
കോഴിക്കോട്:കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശ്രീകണ്ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നിത്യേന നല്കി വരാറുള്ള അന്നദാനം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ക്ഷേത്രയോഗം ജനറല്‍ സെക്രട്ടറി അറിയിച്ചു.
സന്ദർശകർക്ക് നിയന്ത്രണം
കൂരാച്ചുണ്ട്: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പഞ്ചായത്തും ആരോഗ്യവകുപ്പും അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വിനോദ സഞ്ചാരികൾ സന്ദർശനം ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.