പേരാമ്പ്ര: കൊറോണ നിയന്ത്രണത്തിന്റെ പേരിൽ കേരളത്തിലെ അങ്കണവാടികൾ മുതൽ ആരാധനാലയങ്ങളിൽവരെ പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ മദ്യഷാപ്പുകൾ കൂടി അടച്ചിടാൻ തയാറാകണമെന്നു കേരള മദ്യനിരോധന സമിതി ആവശ്യപ്പെട്ടു.
20 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയും 200ലേറെ വരുന്ന എൽപി- യുപി സ്കൂൾ വഴി പകരുന്നതിനെക്കാൾ പതിൻമടങ്ങ് രോഗ വ്യാപന സാദ്ധ്യത മദ്യഷാപ്പുവഴിയാണ്. മാത്രമല്ല ഷാപ്പുകളിൽ വരുന്നവർ പല നാട്ടുകാരാണ്. ഇത് കണ്ടില്ലെന്ന് നടിക്കാൻ എക്സെസ് വകുപ്പ് ശ്രമിക്കരുതെന്നും കേരള മദ്യനിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് സി. ചന്തുക്കുട്ടി കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പപ്പൻകന്നാട്ടി, വേലായുധൻ കിഴരിയൂർ, വെളിപാലത്ത് ബാലൻ, ഗംഗൻ തുമ്പകണ്ടി എന്നിവർ പ്രസംഗിച്ചു.