കോഴിക്കോട് :കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഹൗസ് സര്ജന്മാരെയും ഡോക്ടര്‍മാരെയും നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന് ജുഡീഷല്‍ അംഗം പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്.2500 ലധികം രോഗികളെ ചികിത്സിക്കാന്‍ അടിസ്ഥാന സൗകര്യമുള്ള ആശുപത്രിയില്‍ 60 ഡോക്ടര്‍മാര്‍ മാത്രമാണുള്ളതെന്നും അവരെ സഹായിക്കാനുള്ള ഹൗസ് സര്ജന്മാരുടെ എണ്ണം പരിമിതമാണെന്നും ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.ആരോഗ്യവകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ഹാജരാക്കി. ഹൗസ് സര്ജന്മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
നിലവില്‍ ഹൗസ് സര്ജന്മാരുടെ 50 സീറ്റ് മാത്രമാണുള്ളത്. 25 സീറ്റ് കൂടി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ , ആശുപത്രിയില്‍ പരിശോധന നടത്തിയ സമയത്ത് ഹൗസ് സര്ജന്മാരുടെ 25 സീറ്റുകള്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ഹൗസ് സര്ജന്മാരുടെ അഭാവം കാരണം രോഗികള്‍ ബുദ്ധിമുട്ടുന്നതായി ഉത്തരവില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഡയറക്ടറുടെ ശ്രദ്ധ അടിയന്തരമായി പതിയണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പൊതു പ്രവര്‍ത്തകനായ അലി മേപ്പാല സമര്‍പ്പിച്ച പരാതിയിലാണ് നടപടി.