കൂടരഞ്ഞി: കൂടരഞ്ഞി - മാങ്കയം - മരഞ്ചാട്ടി പിഡബ്ല്യുഡി റോഡ് ആണ് തകർന്നത്. ഇതോടെ ഈ റോഡിൽ കാൽനടയാത്രപോലും ദുഷ്കരമായി. ഓട്ടോറിക്ഷകൾ പോലും സർവ്വീസ് നടത്താതായി.
ആറു കിലോമീറ്റർ റോഡ് നവീകരിക്കാൻ 15 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും തുക അപര്യാപ്തമായതിനാൽ പ്രവൃത്തി ആരും ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് പൊതുമരാമത്ത് വകുപ്പധികൃതർ പറയുന്നത്. എട്ടുവർഷം മുമ്പാണ് റോഡ് ടാർ ചെയ്തത്. നാലു വർഷമായി പാച്ച് വർക്കു പോലുമുണ്ടായില്ല. റോഡു തകർന്നതോടെ ഗതാഗതത്തിന് ഈ റോഡിനെ ആശ്രയിക്കുന്ന നൂറുകണക്കിൽ യാത്രക്കാരും വീട്ടുകാരും ദുരിതത്തിലാണ്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാനാണ് നാട്ടുകാരുടെ നീക്കം.
കക്കൂസ് മാലിന്യം ഓടയില്‍ തള്ളി
താമരശേരി: കക്കൂസ് മാലിന്യം ഓടയില്‍ തള്ളിയത് പ്രദേശ വാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. താമരശേരി -ചുങ്കം ബൈപാസ് റോഡിലെ ഭജനമഠത്തിനു സമീപത്തെ ഓടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കക്കൂസ് മാലിന്യം തള്ളിയത്. ഹോട്ടലില്‍ നിന്നോ ഫ്ളാറ്റില്‍ നിന്നോ ഉള്ള മാലിന്യമാണ് ടാങ്കറില്‍ എത്തിച്ചു ഇവിടെതള്ളിയതെന്ന് കരുതുന്നു. കരാറുകാരാണ്. സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ചു കൊണ്ടു പോകുന്നത്.