കോഴിക്കോട്: കോവിഡ്-19 വ്യാപനം തടയുന്നതിന് കോഴിക്കോട് സൈബര്‍പാര്‍ക്ക് ഉള്‍പ്പെടെ എല്ലാ ഐടി പാര്‍ക്കുകള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ പ്രത്യേക പ്രവര്‍ത്തന പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തി.
കൊറോണവൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഹാന്‍ഡ്സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള ഉത്്പന്നങ്ങളും ഒരുക്കണമെന്നും എല്ലാ കമ്പനികളോടും നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളില്‍ സന്ദര്‍ശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണെമെന്നും പനിയോ മറ്റുരോഗ ലക്ഷണമോ ഉണ്ടെങ്കില്‍ ഐസൊലേറ്റ് ചെയ്യണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.