ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗവ.യുപി സ്കൂളിന്റെ 113- ാമത് വാർഷികവും അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു.
സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ജെ.ഷാജിമോൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സുഭാഷ് മുഖ്യപ്രഭാഷണവും സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
പ്രഥമാധ്യാപകൻ വൈ.നാസറുദീൻ സ്വാഗതം ആശംസിച്ചു. വാർഡ് മെന്പർ ഓമനാബാബു, മാതൃസമിതി പ്രസിഡന്റ് സി.എസ് ചിത്ര, മഷിപ്പച്ച പ്രസിഡന്റ് സന്തോഷ് പ്രിയൻ, സീനിയർ അസിസ്റ്റന്റ് പി.ലീലാമ്മ, കെ.എലിസബത്ത്, സി.ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ഡി.കെ സാബു എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വിരമിച്ച അധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു.
വീട്ടിലിരുന്ന ബൈക്ക് മോഷണം പോയി
ചവറ : വീടിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ചവറ ചെറുശരി ഭാഗം അനുഹ്രഹയില് വാടകയ്ക്ക് താമസിക്കുന്ന ആദര്‍ശ് മോഹന്റെ ഉടമസ്ഥതയിലുളള ബൈക്കാണ് മോഷണം പോയത്. ചൊവാഴ്ച രാത്രി മതില്ക്കെട്ടുളള വീടിന് അകത്ത് വച്ചിരുന്ന ബൈക്ക് മോഷണം പോയ കാര്യം ബുധനാഴ്ച രാവിലെയാണ് വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് ചവറ പോലീസില്‍ പരാതി നല്കി.