പെരിന്തൽമണ്ണ: രാമപുരത്തു ബൈക്കുകൾ കൂട്ടിയിച്ചു പാതിരാമണ്ണ കരിന്പനക്കൽ ബിലാൽ (21), കോഡൂർ ചെറുകാട്ടിൽ ജംഷീദ് (21 ), പെരിന്തൽമണ്ണയിൽ ബൈക്ക് മറിഞ്ഞു വലിയങ്ങാടി നെചിയിൽ ലിബിൻ (20), ഒറ്റപ്പാലത്തു ബൈക്കിൽ നിന്നു വീണു നെല്ലായ പറന്പിൽപീടിക ഖാലിദ് (48), മലപ്പുറത്ത് ബൈക്കുകൾ കൂട്ടിയിച്ചു കോഡൂർ കട്ടുമുണ്ട ശ്രീകുമാർ (24), വഴിക്കടവ് വച്ച് ഗുഡ്സ് ഇടിച്ചു ചുങ്കത്തറ ചെമ്മലത്തു അലികുട്ടിയുടെ ഭാര്യ ആയിഷ (75), വേങ്ങരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ചെമ്മാട് മാളിയേക്കൽ ഷൗക്കത്തലി (32), ചെർപ്പുളശേരി താന്നിക്കൽ സഞ്ജയ് (20) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലും തിരൂർക്കാട്ട് ഗുഡ്സ് ഓട്ടോയിടിച്ച് തിരൂർക്കാട് സ്വദേശി പട്ടാന്പി വീട്ടിൽ മൊയ്തു (55), അങ്ങാടിപ്പുറത്തു കാറിടിച്ച് ചെരക്കാപ്പറന്പ് പറപ്പറന്പിൽ വീട്ടിൽ ഭാസ്ക്കരൻ (64), ചെറുകര ചോലമുഖത്ത് അബ്ദുൾ അസീസ് (42) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു .