മക്കിയാട്: കോവിഡ് 19 മുൻകരുതലിന്റെ ഭാഗമായി മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിൽ മാർച്ച് മാസം നടത്താൻ നിശ്ചയിച്ചിരുന്ന താമസിച്ചുള്ള ധ്യാനങ്ങളും ഏകദിന കണ്‍വെൻഷനുകളും ജാഗരണ പ്രാർത്ഥനയും എല്ലാ കൂട്ടായ്മ ശുശ്രൂഷകളും മാറ്റിവെച്ചതായി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.രാജീവ് പാല്യത്തറയിൽ അറിയിച്ചു.
കൽപ്പറ്റ: ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ 14ന് പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടത്തുവാൻ ഉദ്ദേശിച്ച രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിന്പിക് അത്ലറ്റിക് ചാന്പ്യൻഷിപ്പ് മാറ്റിവെച്ചു. കേരളത്തിലും ലോകമെന്പാടും കൊറോണ വൈറസിന്റെ സാന്നിധ്യം നിലനിൽക്കുന്നതിനാലും മത്സരാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ചാന്പ്യൻഷിപ്പ് മാറ്റിവെച്ചത്. പുതിയ തിയതിപിന്നീട് അറിയിക്കും. ജില്ലാ സെലക്ഷൻ ട്രെയിലിൽ എംക്യിഎസ് നേടിയവരെ 26 മുതൽ മുതൽ 30 വരെ മൈസൂരുവിൽ നടക്കുന്ന നാഷണൽ പാരാലിന്പിക് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ നേരിട്ട് സെലക്ഷൻ ചെയ്യുന്നതാണ്.
സുൽത്താൻ ബത്തേരി: കാർഷിക പുരോഗമന സമിതി ഹരിത ഗ്രാമം ജൈവ കൃഷി പദ്ധതിയുയുടെ ഭാഗമായി ഇന്നു ഉച്ചകഴിഞ്ഞു വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി ഹാളിൽ നടത്താനിരുന്ന സെമിനാർ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ചെയർമാൻ പി.എം. ജോയി അറിയിച്ചു.
സുൽത്താൻ ബത്തേരി: ഇന്ത്യൻ ചെസ് അക്കാഡമി വയനാടിന്റെ ആഭിമുഖ്യത്തിൽ 14നു ഹോട്ടൽ റീജൻസിയിൽ നടത്താനിരുന്ന ഇന്റർ സ്റ്റേറ്റ് ചെസ് ടൂർണമെന്റ് കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.പുതിയ തിയതി പിന്നീട് അറിയിക്കും.